ഗോഹട്ടി: ആസാം-മേഘാലയ അതിർത്തിയിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേഘാലയയിലേക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ആസാം നീക്കി. ആസാമിൽനിന്നുള്ള വാഹനങ്ങൾക്ക് മേഘാലയയിൽ പ്രവേശിക്കാം. പ്രശ്നസാധ്യതാ മേഖലകളിൽ വാഹനങ്ങൾക്കു പോലീസ് അകന്പടി നല്കും. തടി കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു ഫോറസ്റ്റ് ഗാർഡും അഞ്ചു മേഘാലയക്കാരുമാണു പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.