ഫ്രാൻസ് പ്രീക്വാർട്ടറിൽ

01:36 AM Nov 27, 2022 | Deepika.com
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന നേ​ട്ടം നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഫ്രാ​ൻ​സി​ന്. ദ ​ബ്ലൂ​സ് (ലെ​സ് ബ്ലൂ​സ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഡി​യി​ൽ ര​ണ്ടാം ജ​യ​ത്തോ​ടെ​യാ​ണ് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്.

സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ (61’, 86’) ഇ​ര​ട്ട ഗോ​ൾ ബ​ല​ത്തി​ൽ ഫ്രാ​ൻ​സ് 2-1നു ​ഡെ​ന്മാ​ർ​ക്കി​നെ തോ​ൽ​പ്പി​ച്ചു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും ജ​യം നേ​ടു​ന്ന ആ​ദ്യ​ടീ​മു​മാ​യി ഫ്രാ​ൻ​സ്. ഫ്രാ​ൻ​സി​നാ​യി അ​വ​സാ​നം ക​ളി​ച്ച 12 മ​ത്സ​ര​ങ്ങ​ളി​ലാ​യി എം​ബാ​പ്പെ​യു​ടെ ഗോ​ൾ​നേ​ട്ടം ഇ​തോ​ടെ 14 ആ​യി.

ഗോള്‍വഴി...

കൈ​ലി​യ​ൻ എം​ബാ​പ്പെ (61’, 86’)

കൈ​ലി​യ​ൻ എം​ബാ​പ്പെ​യും തി​യൊ ഹെ​ർ​ണാ​ണ്ട​സും ന​ട​ത്തി​യ മു​ന്നേ​റ്റം. എം​ബാ​പ്പെ പ​ന്ത് ഹെ​ർ​ണാ​ണ്ട​സി​നു മ​റി​ച്ചു. ബോ​ക്സി​നു​ള്ളി​ൽ എ​ത്തി​യ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ ബാ​ക്ക് പാ​സ്. എം​ബാ​പ്പെ​യു​ടെ വ​ലം​കാ​ൽ ഷോ​ട്ട് വ​ല​യി​ൽ.

86-ാം മി​നി​റ്റി​ൽ എം​ബാ​പ്പെ​യു​ടെ ര​ണ്ടാം ഗോ​ൾ. ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ന്‍റെ ക്രോ​സി​ൽ ക്ലോ​സ് റേ​ഞ്ചി​ൽ എം​ബാ​പ്പെ തൊ​ടു​ത്ത ഷോ​ട്ട് വ​ല​യു​ടെ ഇ​ട​ത് താ​ഴേ​ത്ത​ട്ടി​ൽ.

ആ​ന്ദ്രേ​സ് ക്രി​സ്റ്റെ​ൻ​സ​ണ്‍ (68’)

ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ണി​ന്‍റെ കോ​ർ​ണ​ർ. പ​ന്ത് ജോ​ക്കിം ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ വ​രു​തി​യി​ൽ. ആ​ൻ​ഡേ​ഴ്സ​ണ്‍ മ​റി​ച്ച പ​ന്തി​നു ത​ല​വ​ച്ച ആ​ന്ദ്രേ​സ് ക്രി​സ്റ്റെ​ൻ​സ​ണി​നു പി​ഴ​ച്ചി​ല്ല. പ​ന്ത് വ​ല​യി​ൽ തു​ള്ളി​ക്ക​ളി​ച്ചു. ഡെന്മാർക്കിന്‍റെ ആദ്യ ഗോൾ.