ന്യൂഡൽഹി: ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്തേൽ സിസി അടുത്ത വർഷം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് 2021-22 വർഷങ്ങളിൽ റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ആരെയും ക്ഷണിച്ചിരുന്നില്ല. ഇതാദ്യമായാണ് ഈജിപ്ത് പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകുന്നത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞമാസം കയ്റോയിലെത്തി പ്രസിഡന്റിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.