ന്യൂഡൽഹി: അഞ്ചു വർഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുമായി ബന്ധപ്പെട്ട അപ്പീൽ ഉൾപ്പടെയുള്ള ഹർജികൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർദേശം നൽകുമെന്ന് സുപ്രീംകോടതി.
ഇത്തരം ഹർജികൾ വേഗത്തിൽ പരിഗണിക്കുമെന്നും ജസ്റ്റീസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസുകളിലെ കാലതാമസം കോടതിയെ അറിയിച്ചതോടെയാണ് ഇടപെടൽ.
കേരളത്തിൽ നിന്നുള്ള ലഹരിക്കേസിലെ ശിക്ഷക്കെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.