ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ മൊത്തവ്യാപാര കേന്ദ്രമായ ഭാഗിരഥ് പാലസിൽ വൻ അഗ്നിബാധയിൽ നൂറോളം വ്യാപരകേന്ദ്രങ്ങൾ കത്തിനശിച്ചു. പ്രദേശത്തെ അഞ്ച് കെട്ടിടങ്ങൾക്ക് കേടുപാടു പറ്റി. മൂന്നു കെട്ടിടങ്ങൾ നിലംപതിച്ചു.
വ്യാഴാഴ്ച രാത്രി ഒന്പതരോടെയാണ് തീപിടിച്ചത്. 20 അഗ്നിശമന വാഹനങ്ങളും നൂറുകണക്കിന് സേനാംഗങ്ങളും ചേർന്ന് ഒരുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
വ്യാഴാഴ്ച രാത്രി ഒന്പതരോടെയാണ് തീപിടിച്ചത്. 20 അഗ്നിശമന വാഹനങ്ങളും നൂറുകണക്കിന് സേനാംഗങ്ങളും ചേർന്ന് ഒരുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.