ജമ്മു: ജമ്മു കാഷ്മീരിലെ അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. 7.72 ലക്ഷം വോട്ടർമാരാണു പട്ടികയിൽ പുതുതായി ഇടം കണ്ടെത്തിയത്. ജമ്മു കാഷ്മീരിൽ ആകെ 83,59,771 വോട്ടർമാരാണുള്ളത്. ഇതിൽ 42,91,687 പേർ പുരുഷന്മാരും 40,67,900 പേർ സ്ത്രീകളുമാണ്.