കോട്ടയം: സംസ്ഥാന വീല്‍ചെയര്‍ ക്രിക്കറ്റ് ടീം സെലക്ഷന് ട്രയല്‍ തീയതി മാറ്റിവച്ചു. തൃശൂരില്‍ നടത്താനിരുന്ന ട്രയലിന് മത്സരാര്‍ഥികളുടെ രജിസ്ട്രേഷന് ലഭിക്കാത്തതിനാല്‍ 30 ലേക്ക് മാറ്റിയെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരള അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ 28നു വൈകുന്നേരം അഞ്ചിനു മുമ്പ് രജിസ്ട്രേഷന് നിര്‍വഹിക്കണം. അപേക്ഷാ ഫോമിന് https://pcasak.weebly. com, 98099-21065.
സെലക്ഷന് ട്രയല്‍ മാറ്റിവച്ചു
12:31 AM Nov 26, 2022 | Deepika.com