ടൊറേന്റോ: കാനഡയിൽ ഇന്ത്യൻ വംശജനായ മഹക്പ്രീത് സേത്തി എന്ന പതിനെട്ടുകാരൻ കുത്തേറ്റു മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ടമനാവിസ് സെക്കൻഡറി സ്കൂളിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം.
സ്കൂളിൽ പഠിക്കുന്ന പതിനേഴുകാരനാണു കുത്തിയത്. സേത്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേത്തി ഈ സ്കൂളിലെ വിദ്യാർഥിയല്ല. ഇരുവരും പരിചയക്കാരാരായിരുന്നുവെന്നു പോലീസ് പറഞ്ഞു.