പ്യോഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ മകൾ കിം ചു എയിയുടെ ചിത്രം പുറത്തുവന്നു. അച്ഛനും മകളും വെള്ളിയാഴ്ച നടന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു മേൽനോട്ടം വഹിക്കുന്നതിന്റെ ഫോട്ടോകൾ ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്. ചി എയിക്ക് 12, 13 വയസുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
കുടുംബവാഴ്ച തുടരുന്ന ഉത്തരകൊറിയയിലെ അടുത്ത അനന്തരാവകാശിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കിം മകളെ പൊതുവേദിയിലെത്തിച്ചതെന്ന് അനുമാനമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങളും ഇതോടെ ചൂടുപിടിച്ചു.
അച്ഛനും മകളും കരങ്ങൾ കോർത്ത് സംസാരിക്കുന്നതും ഉദ്യോഗസ്ഥരോടു ചോദ്യങ്ങളുന്നയിക്കുന്നതും മിസൈൽ പരിശോധിക്കുന്നതും വിക്ഷേപണം കാണുന്നതുമായ ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്ക വരെ ചെല്ലാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷിക്കപ്പെട്ടത്.
കിമ്മിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കാര്യമായി പുറത്തുവിടാറില്ല. അദ്ദേഹത്തിന് രണ്ടു പെൺകുട്ടികളും ഒരാൺമകനും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ചു എയി മൂത്ത മകളാണെന്നും കരുതുന്നു.