കീവ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഇന്നലെ യുക്രെയ്ൻ സന്ദർശിച്ചു. തലസ്ഥാനമായ കീവിലെത്തിയ അദ്ദേഹം പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
റഷ്യൻ അധിനിവേശത്തിനെ തിരേ യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ ബ്രിട്ടീഷ് പിന്തുണ തുടരുമെന്നുറപ്പിക്കാനാണ് ഋഷിയുടെ സന്ദർശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ലണ്ടനിൽ അറിയിച്ചു.