ചിറ്റനഹള്ളി: സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്ന തീവ്രവാദികൾ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായി.
സാമൂഹ്യപ്രവർത്തക കൂടിയായ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയുമാണു കർണാടകയിലെ ചിറ്റനഹള്ളിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കാളികളായത്.
ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണു യാത്രയിൽ ഉയരുന്നതെന്നും അതിനെ നിശബ്ദമാക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. സത്യത്തിനും ധൈര്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണു ഗൗരി ലങ്കേഷ് നിലകൊണ്ടിരുന്നതെന്നും രാഹുൽ പറഞ്ഞു.