ന്യൂഡൽഹി: ഒന്പതു മാസത്തിനിടെ പാക്കിസ്ഥാനിലെ ജയിലിലുകളിൽ ആറ് ഇന്ത്യക്കാർ മരണമടഞ്ഞു. അഞ്ച് മത്സ്യബന്ധനത്തൊഴിലാളികൾ ഉൾപ്പെടെയാണ് മരിച്ചതെന്നു വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കാലാവധി കഴിഞ്ഞ തടവുകാരാണ് ഇവരെല്ലാം എന്നതു പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. തടവുകാർ മരണമടഞ്ഞതിലുള്ള ആശങ്ക പാക് സർക്കാരിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.