ക്വിറ്റോ: ഇക്വഡോറിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നഗരമായ ഗുവയാക്വിലിലെ ലിറ്റോറൽ ജയിലിൽ ബുധനാഴ്ചയായിരുന്നു സംഭവം. ജയിലിന്റെ നിന്ത്രണത്തിനായി മയക്കുമരുന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.