ഖത്തറിനു ശേഷം ഒരു ലോകകപ്പിനില്ല: ലയണൽ മെസി
12:42 AM Oct 08, 2022 | Deepika.com
ബുവാനോസ് ആരീസ്: 2022 ഖത്തർ ലോകകപ്പോടെ ഫിഫ ലോകകപ്പ് പോരാട്ട വേദിയിൽനിന്ന് കളമൊഴിയുമെന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ഖത്തർ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരം തന്നെ ഇക്കാര്യം തുറന്നു പറയുന്നത് ആദ്യമായാണ്.