ന്യൂഡൽഹി: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനമായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം.
15-ാമത് ധനകാര്യ കമ്മീഷന്റെ ശിപാർശയെ തുടർന്നാണ് തുക അനുവദിച്ചത്. ആന്ധ്രാപ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്.
നടപ്പു സാന്പത്തിക വർഷത്തിലെ റവന്യൂ സഹായത്തിന്റെ ഏഴാമത് ഗഡുവാണ് ഇപ്പോൾ അനുവദിച്ചത്. കേരളത്തിന് 1097.83 കോടി രൂപ ഏഴാമത് ഗഡുവായി ലഭിച്ചു.