ലക്നോ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസൺ (63 പന്തിൽ 86 നോട്ടൗട്ട്) തകർത്തടിച്ചെങ്കിലും ഇന്ത്യക്ക് ഒന്‍പത് റൺസിന്റെ തോൽവി. മഴയെത്തുടർന്ന് മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 40 ഓവറിൽ 249/4. ഇന്ത്യ 40 ഓവറിൽ 240/8.
ദക്ഷിണാഫ്രിക്കയുടെ മലനും (22) ക്വിന്റണ്‍ ഡികോക്കും (48) ചേർന്ന് ആദ്യ വിക്കറ്റിൽ 49 റണ്‍സ് നേടി. തെംബ ബൗമ (8), എയ്ഡൻ മാർക്രം (0) എന്നിവർ വേഗം പുറത്തായെങ്കിലും പിന്നീട് എത്തിയ ഹെൻറിച്ച് ക്ലാസനും (74 നോട്ടൗട്ട്) ഡേവിഡ് മില്ലറും (75 നോട്ടൗട്ട്) ചേർന്ന് ദക്ഷിണാഫ്രിക്കയെ 40 ഓവറിൽ 249ൽ എത്തിച്ചു.
ഇന്ത്യയുടെ സ്കോർബോർഡ് രണ്ടക്കത്തിൽ എത്തുന്നതിനു മുന്‍പ് ഓപ്പണർമാരായ ശിഖർ ധവാനും (4) ശുഭ്മാൻ ഗില്ലും (3) പുറത്ത്. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20) എന്നിവർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ശ്രേയസ് അയ്യർ (37 പന്തിൽ 50) അർധസെഞ്ചുറി നേടി.
സഞ്ജു തകർത്തു, പക്ഷേ...
11:59 PM Oct 06, 2022 | Deepika.com