കീവ്: തെക്കുകിഴക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്കു പരിക്കേൽക്കുകയും ചെയ്തു. ബഹുനിലക്കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.