പാറ്റ്ന: ബിഹാറിൽ കോ-ഓർഡിനേഷൻ സമിതി വേണമെന്നു ഭരണസഖ്യമായ മഹാഗട്ബന്ധനിലെ ചെറുകക്ഷികൾ ആവശ്യപ്പെട്ടു. ജെഡി-യു, ആർജെഡി പോര് രൂക്ഷമാകുന്നതിനിടെയാണ് ചെറുകക്ഷികൾ ഈ ആവശ്യം ഉയർത്തിയത്. ഇടതുപാർട്ടികളാണു കോ-ഓർഡിനേഷൻ സമിതിക്കായി ആവശ്യമുയർത്തുന്നത്.
മന്ത്രി സുധാകർ സിംഗിന്റെ രാജിക്കു പിന്നാലെ ഈ ആവശ്യമുന്നയിച്ച് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ കണ്ടിരുന്നുവെന്ന് സിപിഐഎംഎൽ(എൽ) നിയമസഭാ കക്ഷി നേതാവ് മഹ്ബൂബ് ആലം പറഞ്ഞു. ജെഡി-യു, ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ(എൽ), സിപിഐ, സിപിഎം, എച്ച്എഎം എന്നീ കക്ഷികൾ ചേർന്നതാണ് മഹാഗട്ബന്ധൻ.