മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ബാഴ്സലോണയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം തോൽവി. എവേ പോരാട്ടത്തിൽ ഇന്റർമിലാൻ 1-0ന് ബാഴ്സലോണയെ കീഴടക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 5-0ന് ചെക് റിപ്പബ്ലിക് ക്ലബ്ബായ വിക്ടോറിയ പ്ലസനെ തകർത്തു. ലെറോയ് സനെ (7’, 50’) ഇരട്ട ഗോൾ നേടി. സെർജ് ഗ്നാബ്രി (13’), സാദിയൊ മാനെ (21’), എറിക് മാക്സിം (59’) എന്നിവരും ബയേണിനായി ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പ് എയിൽ ഇംഗ്ലീഷ് സൂപ്പർ ടീമായ ലിവർപൂൾ 2-0ന് സ്കോട്ടിഷ് സംഘമായ റെയ്ഞ്ചേഴ്സിനെ കീഴടക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ സംഘമായ നാപ്പോളി 6-1ന് ഡച്ച് ക്ലബ് അയാക്സിനെ തകർത്തു. ഗ്രൂപ്പ് ബിയിൽ ബെൽജിയം ക്ലബ്ബായ ബ്രൂഷ് 2-0ന് സ്പാനിഷ് ടീമായ അത്ലറ്റിക്കൊ മാഡ്രിഡിനെ കീഴടക്കി.
ബാഴ്സ വീണു
12:32 AM Oct 06, 2022 | Deepika.com