സിൽഹെത്ത്: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20യിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം വിജയം. മലേഷ്യയെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 30 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 5.2 ഓവറിൽ 16/2 എന്ന നിലയിൽ നിൽക്കവെ മഴയെത്തി. ഇതേത്തുടർന്നാണ് ഇന്ത്യ 30 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചത്.
ഇന്ത്യക്കായി സബ്ബിനേനി മേഘന 53 പന്തിൽ 69 റണ്‍സും ഷെഫാലി വർമ 39 പന്തിൽ 46 റണ്‍സും നേടി. റിച്ച ഘോഷ് 19 പന്തിൽ 33 റണ്‍സ് അടിച്ചുകൂട്ടി.
ഇന്ത്യക്കു ജയം
12:21 AM Oct 04, 2022 | Deepika.com