ബുംറ പുറത്ത് തന്നെ
12:21 AM Oct 04, 2022 | Deepika.com
മുംബൈ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംറ ഇല്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽനിന്ന് ബുംറയെ മാറ്റിനിർത്തിയതിനു പിന്നാലെ ബുംറ ലോകകപ്പിലും ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നിരുന്നു. പുറംവേദനയാണ് ബുംറയ്ക്ക് പ്രശ്നം. ആറ് മാസത്തെയെങ്കിലും വിശ്രമം ബുംറയ്ക്ക് ആവശ്യമാണെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.