+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു

ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ
കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ജാ​​വി​​ദ് അ​​ഹ​​മ്മ​​ദ് ദാ​​ർ ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഒ​​​​രു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പിം​​​​ഗ്ലാ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ.

ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രു ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഷോ​​​പി​​​യാ​​​നി​​​ലെ നൗ​​​പോ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​സീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഭ​​​ട്ട് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​​ര​​​വ​​​ധി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണ് ഭ​​​ട്ട് എ​​​ന്നു കാ​​​ഷ്മീ​​​ർ എ​​​ഡി​​​ജി​​​പി വി​​​ജ​​​യ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ഈ​​​യി​​​ടെ ഒ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ ഭ​​​ട്ട് ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.