മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ജീവനു ഭീഷണിയുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ്. ഇതേത്തുടർന്ന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അധികസുരക്ഷ ഏർപ്പെടുത്തി. താനെയിൽ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലും മുംബൈയിലെ ഔദ്യോഗിക വസതിയിലും ഉൾപ്പെടെ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷാഭീഷണി സംബന്ധിച്ച് ശനിയാഴ്ച വൈകുന്നേരത്തോടെയാണു വിവരം ലഭിച്ചതെന്ന് രഹസ്യാന്വേഷണവിഭാഗം തലവൻ അശുതോഷ് ദുംബ്രെ പറഞ്ഞു. സംസ്ഥാന പോലീസ് മുൻകരുതലുകൾ സ്വീകരിച്ചതായി മുഖ്യമന്ത്രിയും പ്രതികരിച്ചു. മുഖ്യമന്ത്രിയല്ലാതിരുന്നപ്പോൾ നക്സലുകളും ദേശവിരുദ്ധ ശക്തികളും ഭീഷണി ഉയർത്തിയിരുന്നു.
ഇപ്പോഴത്തെ പ്രശ്നങ്ങൾ നേരിടുന്നതിനു പോലീസിനും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.