കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫിക്സ്ചറില്‍ മാറ്റം. ജംഷഡ്പുര്‍ എഫ്സിയുടെ മൂന്ന് മത്സര തീയതികളാണ് മാറ്റിയത്. നവംബര്‍ 12ന് നിശ്ചയിച്ച ജംഷഡ്പുര്‍ x ഹൈദരാബാദ് എഫ്സി മത്സരം നവംബര്‍ ഒന്‍പതിന് നടക്കും.
2023 ജനുവരി 21ന് നിശ്ചയിച്ച ബംഗളൂരു എഫ്സിക്കെതിരായ മത്സരം ജനുവരി 18നും, ഫെബ്രുവരി 25ന് നിശ്ചയിച്ച ഒഡീഷ എഫ്സിക്കെതിരായ മത്സരം ഫെബ്രുവരി 22നുമായി പുനഃക്രമീകരിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ ജംഷഡ്പുര്‍ ടാറ്റ കോംപ്ലക്സിലും ഒഡീഷയ്ക്കെതിരായ മത്സരം കലിംഗ സ്റ്റേഡിയത്തിലുമാണ് നടക്കുക.
ഐഎസ്എല്‍ മത്സരത്തിൽ മാറ്റം
02:13 AM Oct 03, 2022 | Deepika.com