വത്തിക്കാൻ സിറ്റി: യുക്രെയ്നിൽ നടത്തുന്ന അതിക്രമങ്ങളും മരണങ്ങളും അവസാനിപ്പിക്കണമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അപേക്ഷിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സമാധാന ചർകൾക്കു സന്നദ്ധത കാണിക്കണം. നയതന്ത്ര മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും ശ്രമിക്കണമെന്ന് ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ ആവശ്യപ്പെട്ടു.