ഈസ്താംബുൾ: വടക്കൻ ഇറാക്കിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ 23 കുർദിഷ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഓട്ടോണമസ് കുർദിസ്ഥാൻ റീജണൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അസോസ് മേഖലയിലായിരുന്നു ആക്രമണം. എഫ്-16 യുദ്ധവിമാനങ്ങൾ പറക്കുന്നതിന്റെയും നിരവധി സ്ഫോടനങ്ങളുടെയും വീഡിയോ തുർക്കി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
2019നുശേഷം വടക്കൻ ഇറാക്കിൽ തുർക്കി നിരന്തരം ആക്രമണം നടത്തുന്നുണ്ട്. പികെകെ എന്നറിയപ്പെടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി പ്രവർത്തകർ അതിർത്തി കടന്ന് ആക്രമണം നടത്തുന്നതു തടയാനാണിതെന്നാണു തുർക്കിയുടെ വാദം. പികെകെ ഗ്രൂപ്പിനെ തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.