ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ലൂയിസ് ഇനാകിയോ ലുല ഡ സിൽവയ്ക്കു മുൻതൂക്കമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. ഇന്നലെയാണു ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ലുലയും നിലവിലെ പ്രസിഡന്റ് ജയ്ർ ബോൽസോനാരോയും തമ്മിലാണു പ്രധാന മത്സരം. ഒന്പതു മറ്റു സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 15 കോടി വോട്ടർമാരാണു ബ്രസീലിലുള്ളത്.