ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ രണ്ടാംദിനവും റിക്കാർഡ് മഴ. ഒരു ദേശീയ റിക്കാർഡ് അടക്കം ആകെ ഏഴ് റിക്കാർഡ് രണ്ടാദിനം പിറന്നു. പുരുഷ - വനിതാ 100 മീറ്റർ, പുരുഷ - വനിതാ 400 മീറ്റർ, പുരുഷ ലോംഗ്ജംപ്, പുരുഷ ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലാണ് മീറ്റ് റിക്കാർഡ് പിറന്നത്.
വനിതാ പോൾവോൾട്ടിൽ തമിഴ്നാടിന്റെ റോസി മീന പോൾരാജു ദേശീയ റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. 4.20 മീറ്ററാണ് റോസി ക്ലിയർ ചെയ്തത്. 2014ൽ വി.എസ്. സുരേഖ കുറിച്ച 4.15 മീറ്റർ എന്ന ദേശീയ റിക്കാർഡ് ഇതോടെ പഴങ്കഥയായി. 2015ൽ തിരുവനന്തപുരത്ത് സുരേഖ കുറിച്ച 4.00 മീറ്ററായിരുന്നു മീറ്റ് റിക്കാർഡ്.
അത്ലറ്റിക്സ്: റിക്കാർഡ് മഴ
11:59 PM Oct 01, 2022 | Deepika.com