തൃശൂർ, എറണാകുളം സെമിയിൽ
11:59 PM Oct 01, 2022 | Deepika.com
കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും എറണാകുളവും സെമിയിൽ. ക്വാർട്ടിൽ എറണാകുളം 39-18ന് പത്തനംതിട്ടയെ കീഴടക്കി. 51-14ന് കാസർഗോഡിനെ കീഴടക്കിയാണ് തൃശൂർ പെണ്‍കുട്ടികൾ അവസാന നാലിൽ ഇടംപിടിച്ചത്.