ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പത്രികയിൽ തെറ്റായ ഇന്ത്യൻ ഭൂപടം ഉപയോഗിച്ചതിൽ നിർവ്യാജം ഖേദം അറിയിച്ച് ശശി തരൂർ. മനഃപൂർവം സംഭവിച്ച തെറ്റല്ലെന്നും സന്നദ്ധ പ്രവർത്തകരുടെ സംഘത്തിനു സംഭവിച്ച ചെറിയ പിഴവ് മാത്രമാണിതെന്നും തരൂർ പറഞ്ഞു. തിരുത്തിയ ഭൂപടത്തിന്റെ ചിത്രവും തരൂർ പങ്കുവച്ചു.
രാഹുൽ ഗാന്ധി ഇന്ത്യയയെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തുന്പോൾ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാൻ പോകുന്നയാൾ ഇന്ത്യയെ ശിഥിലമാക്കാൻ ആഗ്രഹിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഇന്ത്യയയെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തുന്പോൾ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാൻ പോകുന്നയാൾ ഇന്ത്യയെ ശിഥിലമാക്കാൻ ആഗ്രഹിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.