അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാവിലെ 10.30ന് ഗാന്ധിനഗർ കാപ്പിറ്റൽ റെയിൽവേ സ്റ്റേഷനിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.
വിമാനയാത്രയ്ക്കു സമാനമായ സൗകര്യങ്ങളാണ് വന്ദേ ഭാരത് എക്സ്പ്രസിൽ ഒരുക്കിയിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതികവിദ്യ ഈ ട്രെയിനിന്റെ സവിശേഷതയാണ്. ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണു കവച്.