കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും അപരാജിത കുതിപ്പ് തുടരുന്നു. കോട്ടയം 77-60ന് തൃശൂരിനെ കീഴടക്കിയപ്പോൾ എറണാകുളം പെണ്‍കുട്ടികൾ 58-54ന് കോഴിക്കോടിനെ മറികടന്നു.
ആണ്‍കുട്ടികളുടെ മറ്റ് മത്സരങ്ങളിൽ പത്തനംതിട്ട 34-24ന് ഇടുക്കിയെയും കൊല്ലം 75-52ന് വയനാടിനെയും കാസർഗോഡ് 49-26ന് പാലക്കാടിനെയും കണ്ണൂർ 47-45ന് വയനാടിനെയും തോൽപ്പിച്ചു. പെണ്‍കുട്ടികളുടെ പോരാട്ടങ്ങളിൽ തൃശൂർ 60-25ന് തിരുവനന്തപുരത്തെയും പത്തനംതിട്ട 43-67ന് വയനാടിനെയും ആലപ്പുഴ 50-41ന് കോട്ടയത്തെയും കൊല്ലം 50-29 കണ്ണൂരിനെയും കീഴടക്കി.
അപരാജിത കുതിപ്പിൽ കോട്ടയം, എറണാകുളം
12:17 AM Oct 01, 2022 | Deepika.com