ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയപാർട്ടിയായ എസ്ഡിപിഐക്ക് 2018-19 മുതൽ സംഭാവനയായി 11 കോടി രൂപ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ്.
2009 ജൂണിൽ രൂപവത്കരിച്ച എസ്ഡിപിഐക്ക് 2010 ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നല്കിയത്. 2018-19 കാലത്ത് 5.17 കോടി രൂപയും 2019-20ൽ 3.74 കോടി രൂപയും 2020-21ൽ 2.86 കോടി രൂപയുമാണ് എസ്ഡിപിഐക്കു ലഭിച്ചത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും സംഭാവന ലഭിച്ചിരിക്കുന്നത്.