ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്നു വാദം കേൾക്കും. നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷത്തിനുശേഷമാണ് കേസ് കോടതി പരിഗണിക്കുന്നത്.