ചെന്നൈ: ന്യൂസിലൻഡ് എയ്ക്ക് എതിരായ മൂന്ന് മത്സര ഏകദിന പരന്പര ഇന്ത്യ എ തൂത്തുവാരി. സഞ്ജു സാംസണ് നയിക്കുന്ന ഇന്ത്യ എ മൂന്നാം ഏകദിനത്തിൽ 106 റണ്‍സിന്റെ വന്പൻ ജയമാണ് സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ എ 49.3 ഓവറിൽ 284. ന്യൂസിലൻഡ് എ 38.3 ഓവറിൽ 178.
സഞ്ജു സാംസണ് (68 പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 54), തിലക് വർമ (62 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 50), ഷാർദുൾ ഠാക്കൂർ (33 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 51) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തേകിയത്. എട്ടാം നന്പറായി എത്തിയ ഷാർദുൾ ഠാക്കൂറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യയെ 250 കടത്തി.
മറുപടിക്കിറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിൽ ഡാൻ ക്ലെവർ (89 പന്തിൽ 83) മാത്രമാണ് പോരാടിയത്. ഇന്ത്യക്കായി രാജ് ബവ 5.3 ഓവറിൽ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.
സഞ്ജു, ഷാർദുൾ, രാജ് ബവ...
12:29 AM Sep 28, 2022 | Deepika.com