കയ്റോ: തെക്കൻ സിറിയയിൽ മേയറെ അജ്ഞാത അക്രമിസംഘം വെടിവച്ചു കൊന്നു. ദാരാ പ്രവിശ്യയിലെ അൽ മുസായിഫ്രാ നഗരത്തിലെ മേയർ അബ്ദുൾ ഖാദർ അൽ-സൗബി (63) ആണു കൊല്ലപ്പെട്ടത്.
ഓഫീസിലേക്കു പോകുംവഴിയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച ദാരാ പ്രവിശ്യയിൽ മോസ്കിലെ ഇമാമിനെ അജ്ഞാത അക്രമിസംഘം വെടിവച്ചു കൊന്നിരുന്നു. ഇമാമിന്റെ ഭാര്യക്കും മകനും പരിക്കേറ്റു.