ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ചു നൽകിയചിഹ്നങ്ങൾ തെരഞ്ഞെടുപ്പിനു ശേഷം ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് പരാതിക്കാരന് 25,000 രൂപ പിഴയും ചുമത്തി. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓഖ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
സ്ഥാനാർഥികൾക്കായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നങ്ങൾ അനുവദിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾക്കായല്ലെന്നുമാണ് പരാതിക്കാരന്റെ വാദം.