ന്യൂഡൽഹി: സാന്പത്തികതട്ടിപ്പ് കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ശൈലേന്ദർ മാലിക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ കടപ്പത്രത്തിലാണ് ജാമ്യം. അന്വേഷണകാലയളവിൽ ഒരിക്കലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ നടിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു അഭിഭാഷകരായ പ്രശാന്ത് പാട്ടീൽ, അമൻ നന്ദ്രജോഗ് എന്നിവർ വാദിച്ചത്. കേസിൽ ഒക്ടോബർ 22ന് തുടർന്നും വാദം കേൾക്കും.