കോപ്പൻഹേഗൻ/ആംസ്റ്റർഡാം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളും ലോക ചാന്പ്യന്മാരുമായ ഫ്രാൻസിനെ തകർത്ത് ഡെന്മാർക്ക്. ലീഗ് എ ഗ്രൂപ്പ് ഒന്നിൽ നടന്ന ഹോം മത്സരത്തിൽ ‘ഡൈനാമൈറ്റ്’എന്നറിയപ്പെടുന്ന ഡാനിഷ് സംഘം 2-0ന് ഫ്രാൻസിനെ തകർത്തു.
അതേസമയം, ഗ്രൂപ്പിൽനിന്നു ക്രൊയേഷ്യ സെമിയിൽ പ്രവേശിച്ചു. ക്രൊയേഷ്യ 3-1ന് ഓസ്ട്രിയയെ കീഴടക്കി. ലൂക്ക മോഡ്രിഡ് (6’), മാർക്കൊ ലിവാജ (69’), ഡിയാൻ ലൗറെൻ (72’) എന്നിവരാണു ക്രൊയേഷ്യക്കായി ഗോൾ അടിച്ചത്.
നെതർലൻഡ്സ് - 1, ബെൽജിയം - 0
ഗൂപ്പ് നാലിൽ നിർണായക മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി നെതർലൻഡ്സ് സെമിയിൽ പ്രവേശിച്ചു. വിർജിൽ വാൻ ഡിക് (73’) ആയിരുന്നു നെതർലൻഡ്സിന്റെ ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് 1-0ന് വെയ്ൽസിനെ കീഴടക്കി.
ഫ്രഞ്ച് താവളത്തിൽ ഡാനിഷ് ഡൈനാമൈറ്റ്
11:47 PM Sep 26, 2022 | Deepika.com