ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള ആലോചനകളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തശേഷം ഇക്കാര്യത്തിൽ ശക്തമായ പദ്ധതികൾ തയാറാക്കാൻ നേതാക്കൾ തീരുമാനിക്കുകയും ചെയ്തു.
ഡൽഹിയിലെ സോണിയയുടെ വസതിയിലായിരുന്നു പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച നടന്നത്.