ചെന്നൈ: ന്യൂസിലൻഡ് എയ്ക്കെതിരേ രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണ് നയിച്ച ഇന്ത്യ എയ്ക്കു ജയം. രണ്ടാം ഏകദിനത്തിൽ 96 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റിനാണ് ഇന്ത്യ എ ജയിച്ചത്. സ്കോർ: ന്യൂസിലൻഡ് എ 47 ഓവറിൽ 219. ഇന്ത്യ എ 34 ഓവറിൽ 222/6.
ഇന്ത്യ എയ്ക്കായി കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. 48 പന്തിൽ 77 റണ്‍സ് നേടിയ ഓപ്പണർ പൃഥ്വി ഷായും 35 പന്തിൽ 37 റണ്‍സ് നേടിയ സഞ്ജുവും ആണ് ഇന്ത്യ എയുടെ ഇന്നിംഗ്സിനു കരുത്തേകിയത്. ഋഷി ധവാൻ (22), ഷാർദുൾ ഠാക്കൂർ (25) എന്നിവർ പുറത്താകാതെനിന്നു.
പൃഥ്വി, സഞ്ജു തിളങ്ങി
12:43 AM Sep 26, 2022 | Deepika.com