ന്യൂഡൽഹി: നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികൾക്ക് പേര് നിർദേശിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരുകളായിരിക്കണം നിർദേശിക്കുന്നത്.
മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകാം. ഭഗത് സിംഗിന്റെ ജന്മ വാർഷികത്തിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.