+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുക്കൂസ് നെസ്റ്റിലെ ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ‘വ​​​ൺ ഫ്ലൂ ​​​ഓ​​​വ​​​ർ ദ ​​​കു​​​ക്കൂ​​​സ് നെ​​​സ്റ്റ്’ എ​​​ന്ന സിനിമയി ലെ വി​​​ല്ല​​​ൻ ക​​​ഥാ​​​പാ​​​ത്ര​​മാ​​​യ ന​​​ഴ്സ് റേ​​​ച്ച​​​റ്റി​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച്
കുക്കൂസ് നെസ്റ്റിലെ ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ‘വ​​​ൺ ഫ്ലൂ ​​​ഓ​​​വ​​​ർ ദ ​​​കു​​​ക്കൂ​​​സ് നെ​​​സ്റ്റ്’ എ​​​ന്ന സിനിമയി ലെ വി​​​ല്ല​​​ൻ ക​​​ഥാ​​​പാ​​​ത്ര​​മാ​​​യ ന​​​ഴ്സ് റേ​​​ച്ച​​​റ്റി​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ഓ​​​സ്ക​​​ർ നേ​​​ടി​​​യ ലൂ​​​യി​​​സ് ഫ്ലെ​​​ച്ച​​​ർ(88) അ​​​ന്ത​​​രി​​​ച്ചു. തെ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​മെ​​​ന്ന് അ​​​വ​​​രു​​​ടെ ഏ​​​ജ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

അ​​​ന്പ​​​തു​​​ക​​​ളിൽ അഭിനയം തുടങ്ങിയ ഫ്ലെ​​​ച്ച​​​ർ 1975ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ കു​​​ക്കൂ​​​സ് നെ​​​സ്റ്റി​​​ലൂ​​​ടെ​​​യാ​​​ണു ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ന്ന​​​ത്തെ പ്ര​​​മു​​​ഖ ന​​​ടി​​​മാ​​​രാ​​​യ ആ​​​ഞ്ച​​​ല ലാ​​​ൻ​​​സ്ബ​​​റി​​​യും എ​​​ല്ല​​​ൻ ബ​​​സ്റ്റി​​​നും വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ച വേ​​​ഷ​​​മാ​​​യി​​​രു​​​ന്നി​​​ത്.

മി​​​ലോ​​​സ് ഫോ​​​ർ​​​മാ​​​ന്‍റെ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ അ​​​ഭി​​​ന​​​യ​​​പ്ര​​​തി​​​ഭ ജാ​​​ക്ക് നി​​​ക്കോ​​​ൾ​​​സ​​​ണ്‌ മാ​​​സ്മ​​​രി​​​ക പ്ര​​​ക​​​ട​​​നം പു​​​റ​​​ത്തെ​​​ടു​​​ത്ത കു​​​ക്കൂ​​​സ് നെ​​​സ്റ്റ് എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച സി​​​നി​​​മ​​​ക​​​ളി​​​ലൊ​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു. മി​​​ക​​​ച്ച ചി​​​ത്രം, സം​​​വി​​​ധാ​​​യ​​​ക​​​ൻ, ന​​​ടി, ന​​​ട​​​ൻ, തി​​​ര​​​ക്ക​​​ഥ എ​​​ന്നീ അ​​​ഞ്ച് മു​​​ൻ​​​നി​​​ര ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ലഭിച്ചു.