ഇരിങ്ങാലക്കുട: 37-ാമത് ഡോണ്‍ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനെ 41-53ന് ഡോണ്‍ ബോസ്കോ തോൽപ്പിച്ചു.
വാഴക്കുളം കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ളവർ, കോഴിക്കോട് സിൽവൽ ഹിൽസ് തുടങ്ങിയ ടീമുകളും ജയം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തേവര എസ്എച്ച്, കോഴിക്കോട് സെന്റ് മൈക്കിൾസ്, കൊല്ലം എസ്എൻ ട്രസ്റ്റ്, കോട്ടയം മൗണ്ട് കാർമൽ ടീമുകൾ ജയിച്ചു.
ഡോണ്‍ ബോസ്കോ, സേക്രഡ് ഹാർട്ട് ജയിച്ചു
11:42 PM Sep 24, 2022 | Deepika.com