തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ സംഘം നാളെ തിരുവനന്തപുരത്തെത്തും. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഈ മാസം 28നാണ് മത്സരം. നാളെ പുലർച്ചെ 3.10ന് അബുദാബിയില്‍നിന്നാണ് ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തുന്നത്. നാളെ വൈകുന്നേരം അഞ്ചിന് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തും. 26, 27 തീയതികളിലും ദക്ഷിണാഫ്രിക്കൻ ടീം നെറ്റ് പ്രാക്ടീസ് നടത്തും.
ഇന്ത്യൻ ടീം 26ന് വൈകുന്നേരം 4.30ന് തിരുവനന്തപുരത്തെത്തും. 27ന് വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ ടീം പരിശീലനം നടത്തും.
മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും മലയാളി വേരുകളുള്ള നിതിന്‍ മേനോനുമാണ് കാര്യവട്ടം ട്വന്റി- 20 മത്സരം നിയന്ത്രിക്കുന്നത്.
ദക്ഷിണാഫ്രിക്ക നാളെ എത്തും
12:49 AM Sep 24, 2022 | Deepika.com