പാറ്റ്ന:കടുത്ത പനിയെത്തുടർന്നു ചികിത്സയിലായിരുന്ന ബിഹാർ ഗവർണർ ഫാഗു സിംഗ് ചൗഹാനെ വിദഗ്ധചികിത്സയ്ക്കായി എയർ ആംബുലൻസിൽ ഡൽഹിയിലേക്കു കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രിയോടെ പാറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരുന്ന ഗവർണറെ ഇന്നലെയാണ് ഡൽഹിയിലേക്കു മാറ്റിയത്. മൂന്നുദിവസമായി പനി അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില മോശമായതോടെയാണ് ഡൽഹിയിലേക്കു കൊണ്ടുപോയതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.