ന്യൂഡൽഹി: കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരേ പാർട്ടി വക്താവ് ഗൗരവ് വല്ലഭ് നടത്തിയ വിമർശനത്തിൽ ഇടപെട്ട് കോണ്ഗ്രസ് കേന്ദ്ര നേതൃത്വം.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരേ മോശം പരാമർശങ്ങൾ പാടില്ലെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിർദേശം. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയത്. മുതിർന്ന കോണ്ഗ്രസ് നേതാവും എഐസിസി മാധ്യമ വിഭാഗം തലവനുമായ ജയ്റാം രമേശാണ് നിർദേശം നൽകിയത്. .