ഛത്ര: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സിആർപിഎഫ് ജവാൻ മരിച്ചു. ഛത്ര ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ചിത്തരഞ്ജൻ കുമാർ ആണു മരിച്ചത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിഹാറിലെ രാജ്ഗിർ ജില്ലക്കാരനാണ് ചിത്തരഞ്ജൻ.