ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെ മേൽനോട്ടം നിർവഹിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിൽ (എഐസിടിഇ) എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രസമിതി രൂപീകരിച്ചെന്ന് യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ.
യുജിസി, എഐസിടിഇ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിച്ച് ദേശീയ ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ (ഹയർ എഡ്യൂക്കേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ) രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
വിദ്യാഭ്യാസരംഗത്ത് രണ്ടു സ്ഥാപനങ്ങൾക്കും ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്ന മേഖലകൾ കണ്ടെത്തുകയാണ് സമിതിയുടെ പ്രഥമലക്ഷ്യം. ദേശീയ ഉന്നതവിദ്യാദ്യാസ കൗണ്‍സിൽ രൂപീകരിക്കുന്നതിനുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
യുജിസി, എഐസിടിഇ വൈസ് ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ചെയർമാൻ അനിൽ സഹസ്രബഹുദ്ധേ വിരമിച്ചതിനെത്തുടർന്ന് എം. ജഗദേശ് കുമാറാണ് നിലവിൽ എഐസിടിയുടെ പ്രത്യേക ചുമതല നിർവഹിക്കുന്നത്.
അനിൽ സഹസ്രബുദ്ധേ നാഷണൽ എഡ്യുക്കേഷണൽ ടെക്നോളജി ഫോറത്തിന്റെ (എൻഇടിഎഫ്) ആദ്യത്തെ മേധാവിയായി ചുമതലയേറ്റു. സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാങ്കേതിക ഇടപെടലുകൾ നടത്തുന്നതിന് കേന്ദ്രസർക്കാർ രൂപീകരിച്ച ഏകജാലക പ്ലാറ്റ്ഫോമാണ് എൻഇടിഎഫ്.