ബറേലി: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ(യുപിഎസ്ആർടിസി) സിറ്റി സർവീസ് ഇലക്ട്രിക് ബസിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. മെക്കാനിക് വിജയകുമാറാണു മരിച്ചത്. എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് ശിവശക്തി ദ്വിവേദി പറഞ്ഞു.